പോര, സിനിമ പോര…

മത്സര വിഭാഗത്തിലെ ഇന്ത്യൻ സിനിമ ഔവ്വർ ഹോം. കണ്ടതിൽ വച്ച് ഏറ്റവും മനോഹരം. ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചങ്ക് തുളയ്ക്കുന്ന ആവിഷ്കാരം. കായലും അതിലെ കര കാണാ ജീവിതവും അതിജീവനത്തിന്റെ നിലയില്ലാക്കയം നീന്തിക്കയറുന്ന ജീവിത ദൃശ്യങ്ങൾ മനസുകളെ നുള്ളി നോവിച്ചും ശ്വാസം മുട്ടിച്ചും സംവിധായകൻ ഡോ. റോമി മോയ്ട്ടി വലിയ കാൻവാസിൽ തോല്പിക്കാനാവാത്ത വിധം പ്രകാശപൂരിതമാക്കിയിരിക്കുന്നു

 

തിരുവനന്തപുരം: ലോക സിനിമ കണ്ണടച്ച് ഇരുട്ടാക്കുകയാണോ എന്ന് തോന്നിപ്പിക്കും വിധം ചിന്താധരണികൾ വീഴുന്നുവെന്നാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എടുത്തുയർത്തി നിൽക്കുന്നത്.

ലോക നിലവാര സിനിമ എന്ന് പറയുമ്പോൾ മനസിൽ തെളിയുന്ന ചിത്രങ്ങളുണ്ട്. മുൻ കാല ചലച്ചിത്രോത്സവങ്ങൾ അത് ഓർമ്മപ്പെടുത്തുന്നു. മനസിൽ നിലാവായും തേൻമഴയായും നിറഞ്ഞിരുന്ന സിനിമകൾ . അത്തരത്തിലുള്ള സിനിമകൾ മഷിയിട്ട് നോക്കേണ്ട ദുരവസ്ഥ..
മത്സര വിഭാഗങ്ങളിലെ ചിത്രങ്ങൾക്ക് നിലവാരത്തകർച്ച എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഏഷ്യൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ സിനിമ പൊതുവേ ഈ രീതിയിലായോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. എന്നാൽ റഷ്യൻ ചിത്രം ഇതിനെയൊക്കെ അതിജീവിക്കുമെന്ന് കരുതിയ പ്രേക്ഷകർക്കും നിരാശ തന്നെ ഫലം. ഒരു രാഷ്ട്രീയ സിനിമ എന്ന ചട്ടക്കൂട്ടിനപ്പുറത്തേക്ക് സിനിമ കടന്നില്ല.

ഇറാൻ സിനിമയായ ഡോ. മെഹലി ഗാസൻ ഫറിയുടെ ഹൂപ്പോ അവതരണം കൊണ്ടും ഫ്രെയിമുകൾ കൊണ്ടും വേറിട്ട് നിന്നെങ്കിലും അവ സാന ഭാഗങ്ങളിൽ സിനിമ അടി തെറ്റി വീഴുന്ന കാഴ്ചയായിരുന്നു. ശബ്ദത്തിൽ നായകസ്ഥാനം നൽകി നായകൻ നടത്തുന്ന യാത്ര അതേ അർജവത്തിൽ മുഴുപ്പിക്കാനായില്ല.

ഇതിനെയെല്ലാം വെല്ലുവിളിക്കുന്നതായി മത്സര വിഭാഗത്തിലെ ഇന്ത്യൻ സിനിമ ഔവ്വർ ഹോം. കണ്ടതിൽ വച്ച് ഏറ്റവും മനോഹരം. ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചങ്ക് തുളയ്ക്കുന്ന ആവിഷ്കാരം. കായലും അതിലെ കര കാണാ ജീവിതവും അതിജീവനത്തിന്റെ നിലയില്ലാക്കയം നീന്തിക്കയറുന്ന ജീവിത ദൃശ്യങ്ങൾ മനസുകളെ നുള്ളി നോവിച്ചും ശ്വാസം മുട്ടിച്ചും സംവിധായകൻ ഡോ. റോമി മോയ്ട്ടി വലിയ കാൻവാസിൽ തോല്പിക്കാനാവാത്ത വിധം പ്രകാശപൂരിതമാക്കിയിരിക്കുന്നു.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ആയിരത്തൊന്ന് നുണകൾ ഒരു എന്റർടെയിനറാണ്. ദുബായ് മലയാളി കുടുംബങ്ങളുടെ പശ്ചാത്തലങ്കിൽ ഡോ. തമർ .കെ. വി ഒരുക്കിയിരിക്കുന്ന ഈ സിനിമ നുണകൾ പറയുന്ന സത്യങ്ങളുടെ നേർക്കുള്ള ക്യാമ തിരിക്കലാണ്.
മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമയായ “നൻപകൽ നേരത്ത് മയക്കം ” തുടക്കം മുതൽ വ്യത്യസ്ത ത പുലർത്തിയെങ്കിലും ഒടുക്കം പ്രേക്ഷകരെ കുരങ്ങ് കളിപ്പിക്കുന്നതു പോലെയായി. ക്ളൈമാക്സിലെ മാന്ത്രികവിദ്യ സംവിധായകനായ ലിജോ പല്ലിശേരിക്ക് രസിക്കുമെങ്കിലും പ്രേക്ഷകർക്ക് സുഖകരമല്ല മിസ്റ്റർ. ക്ളൈമാക്സിനെ പല രീതിയിലാണ് പ്രേക്ഷകർ വിലയിരുത്തപ്പെട്ടത്. ഒരു നാടക വണ്ടിI കാണിച്ച് ഇത് വെറും നാടകമായിരുന്നുവെന്ന മാന്ത്രികത ഒട്ടും സുഖകരമല്ല.