വിമതരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് ഉദ്ദവ് താക്കറെ

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ വിമത എം എല്‍ എമാരോട് മടങ്ങിവരാന്‍ അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ഗുവാഹത്തിയിലുള്ള വിമത എം എല്‍ മാരോട് മുംബൈയിലേക്ക് മടങ്ങിവരാനും മുംബൈയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നതിലുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. കുറച്ചുദിവസമായി നിങ്ങള്‍ ഗുവാഹത്തിയില്‍ കുടുങ്ങികിടക്കുകയാണ്, ഓരോ ദിവസവും നിങ്ങളെ കുറിച്ച് പുതിയ പുതിയ വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിങ്ങളില്‍ പലരും ബന്ധപ്പെടുന്നുണ്ട്. നിങ്ങളില്‍ ചിലരുടെ കുടുംബക്കാര്‍ ബന്ധപ്പെട്ട് അവരുടെ വികാരങ്ങള്‍ അറിയിക്കുന്നുണ്ട്. ഞാന്‍നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു, ശിവസേന ഒരു കുടുംബമാണ്.കുടുംബത്തിലെ ആശയകുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ കഴിയേണ്ടതുണ്ട്. നമുക്ക് ഒരുമിച്ചിരുന്നു സംസാരിക്കുന്നതിലുടെ വഴി കണ്ടെത്താന്‍ കഴിയുമെന്നും അഭ്യര്‍ഥനയില്‍ പറയുന്നു. ശിവസേനയുടെ ഹൃദയത്തില്‍ ഇപ്പോഴും നിങ്ങളുണ്ടെന്നും ഭൂരിഭാഗം പേരും ഇപ്പോഴും ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. അതിനിടെ അടുത്ത ദിവസങ്ങളില്‍ തന്നെ മുംബൈയില്‍ മടങ്ങിയെത്തുമെന്നും ഇതു സംബന്ധിച്ചകാര്യങ്ങള്‍ പാര്‍ട്ടി വക്താവ് പിന്നിട് പറയുമെന്നും വിമത ശിവസേന നേതാവ് എകനാഥ് ഷിന്ദേ മാധ്യമങ്ങളോട് പറഞ്ഞു.